നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

single-img
23 January 2022

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ചു അദ്ദേഹത്തിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി. ഇന്ത്യാ ​ഗേറ്റിൽ രാജ്യത്തിന് ഇത് ചരിത്ര ദിനമാണെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പ്രശസ്തനായ ശിൽപി അദ്വൈത് ​ഗഡനായകാണ് 28 അടി നീളവും ആറ് അടി വീതിയുമുള്ള നേതാജിയുടെ പ്രതിമയും പണിതത്. ഒഡീഷ സ്വദേശിയായ അദ്വൈത് ഡൽഹി രാജ് ഘട്ടിലെ ദണ്ഡിയാത്രയുടെ ശിൽപവും പണി കഴിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 25-30 ശിൽപികൾ ചേർന്നാണ് പണി പൂർത്തീകരിച്ചത്.

നേതാജി ഒരുശക്തനായതുകൊണ്ട് തന്നെ വളരെ ശക്തമായ കല്ല് തന്നെ നിർമാണത്തിനായി ഉപയോ​ഗിക്കണമെന്ന് ശിൽപി അദ്വൈത് ​ഗഡനായക് തീരുമാനിച്ചു. അങ്ങിനെയാണ് കറുത്ത ​ഗ്രാനൈറ്റ് ഉപയോ​ഗിച്ചുള്ള ഈ ശിൽപം പണിതിരിക്കുന്നത്. എട്ട് മാസമെടുത്താണ് പണി പൂർത്തീകരിച്ചത്.