നടൻ ജയറാമിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
22 January 2022

നടൻ ജയറാമിന് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. വൈകീട്ടോടെ അദ്ദേഹം തന്നെയാണ് താൻ കൊവിഡ് ബാധിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ജയറാം എഴുതിയ കുറിപ്പ് ഇങ്ങനെ : ‘ഹായ്, കൊവിഡ് പോസിറ്റീവായി. വൈറസ് ഇപ്പോഴും നമുക്ക് ചുറ്റും തന്നെയുണ്ടെന്നതിന്റെ തെളിവാണ് ഇത്.

ഞാനുമായി അടുത്ത സമ്പർക്കം പുലർത്തിയവരോട് ഐസൊലേഷനിൽ പ്രവേശിക്കാനും രോ​ഗലക്ഷണങ്ങൾ കണ്ടാൽ പരിശോധിക്കാനും അഭ്യർത്ഥിക്കുന്നു. ഞാൻ ചികിത്സ ആരംഭിച്ചുകഴിഞ്ഞു. എല്ലാവരേയും എത്രയും വേ​ഗം നേരിൽ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു’.