തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ നിർത്തി വെക്കണം; ഹൈക്കോടതിയിൽ ഹർജിയുമായി ദിലീപ്

single-img
17 January 2022

കൊച്ചിയിൽ വാഹനത്തിനുള്ളിൽ നടിയെ അക്രമിച്ച കേസില്‍ തനിക്കെതിരെ നടക്കുന്ന മാധ്യമ വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. മലയാളത്തിലെ ഒരു സ്വകാര്യ ചാനൽ നൽകിയ ചില വാർത്തകളുടെ അടിസ്ഥാനത്തിലാണ് ദിലീപ് ഹർജി നൽകിയിട്ടുള്ളത്. ഈ ഹരജി കോടതി നാളെ പരിഗണിക്കുമെന്നാണ് വിവരം.

എന്നാൽ, നടിയെ ആക്രമിച്ച കേസിൽ മൂന്ന് സാക്ഷികളെ വീണ്ടും വിസ്തരിക്കണം എന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി നിരസിക്കുകയുണ്ടായി. അഞ്ച് പുതിയ സാക്ഷികളെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കോടതി അനുമതി നല്‍കി. മൂന്നു സാക്ഷികളുടെ പുനർ വിസ്താരത്തിന് അനുമതി നൽകിയതായി രാവിലെ കോടതി അറിയിച്ചിരുന്നുവെങ്കിലും ഹൈക്കോടതിയുടെ വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്ത ഉത്തരവിൽ നിന്ന് ഈ ഭാഗം ഒഴിവാക്കി.