രാജ്യത്തെ പ്രതിദിന കൊവിഡ് രോഗബാധ തുടർച്ചയായ രണ്ടാം ദിനവും രണ്ടരലക്ഷം പിന്നിട്ടു

single-img
15 January 2022

ഇന്ത്യയിൽ ഇപ്പോൾ ഉയര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് വ്യാപനത്തില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. ഇന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന കൊവിഡ് ബാധ രണ്ടര ലക്ഷം കടന്നിരിക്കുകയാണ്. ഇതോടൊപ്പം തന്നെ അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ ബാധയും തുടരുന്ന സാഹചര്യത്തില്‍ ആശങ്കയിലാണ് രാജ്യം.

മഹാരാഷ്ട്രയിലാണ് അവസാന 24 മണിക്കൂറിനിടെ ഏറ്റവും അധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം കര്‍ണാടക, പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലും ആശങ്ക ഒഴിയുന്നില്ല. 43,211 പേരാണ് മഹരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്ത്. കര്‍ണാടകയില്‍ 28,723 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 22,625 പേര്‍ക്കും പുതുതായി രോഗം ബാധിച്ചിട്ടുണ്ട്.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും ടിപിആറിലെ വര്‍ധനവ് ഇപ്പോഴും തുടരുകയാണ്. ഡൽഹിയിൽ വാരാന്ത്യ കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലും കേരളത്തിലും പ്രതിദിന കൊവിഡ് കണക്കില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നുണ്ട്.