നാം ജാഗ്രത പാലിക്കണം, പരിഭ്രാന്തി വേണ്ട; മുഖ്യമന്ത്രിമാരുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിൽ പ്രധാനമന്ത്രി

single-img
13 January 2022

രാജ്യത്തെ നിലവിലെ കൊവിഡ് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി അവലോകന യോഗം നടത്തി. വീഡിയോ കോൺഫറൻസിങ് വഴി നടന്ന യോഗത്തിൽ .”മുമ്പത്തെ വേരിയന്റുകളേക്കാൾ പലമടങ്ങ് വേഗത്തിലാണ് ഒമൈക്രോൺ വേരിയന്റ് സാധാരണ ജനങ്ങളെ ബാധിക്കുന്നതെന്നും. നാം വളരെ ജാഗ്രത പാലിക്കണമെന്നും പരിഭ്രാന്തി വേണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാത്രമല്ല, രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെയും ഭരണസംവിധാനത്തിന്റെയും ജാഗ്രതയിൽ വീഴ്ച വരാതെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുടെ ഉപജീവനത്തിന് ഏറ്റവും നഷ്ടമുണ്ടാക്കാത്ത തരത്തിലാവണം പ്രവർത്തനങ്ങൾ എന്നും അദ്ദേഹം പറയുകയുണ്ടായി.

സമ്പദ്‌വ്യവസ്ഥയുടെ വേഗത നിലനിർത്തണമെന്നും പ്രാദേശിക നിയന്ത്രണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും മോദി അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾ കൂടുതലായി ഹോം ഐസൊലേഷനിൽ നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനുവേണ്ടി കേന്ദ്രം ടെലിമെഡിസിൻ വ്യവസ്ഥകൾ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.