ഹിന്ദു മതാചാര പ്രകാരം രാമസിംഹന്‍ എന്ന പേര് സ്വീകരിച്ച് സംവിധായകന്‍ അലി അക്ബര്‍

single-img
13 January 2022

ഇസ്‌ലാം മതം ഉപേക്ഷിച്ച സംവിധായകൻ സംവിധായകന്‍ അലി അക്ബര്‍ രാമസിംഹൻ എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.നേരത്തെ തന്നെ ഇനിമുതൽ രാമസിംഹന്‍ എന്നായിരിക്കും താന്‍ ഇനി അറിയപ്പെടുകയെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇപ്പോൾ ഹിന്ദു മതാചാര പ്രകാരം പുതിയ പേര് സ്വീകരിച്ചിരിക്കുകയാണ് അദ്ദേഹം. ഹിന്ദു സേവാ കേന്ദ്രം നേതാവായ പ്രതീഷ് വിശ്വനാഥ് ആണ് പേര് സ്വീകരിക്കുന്ന ചടങ്ങിന്‍റെ ചിത്രം ഉൾപ്പെടെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. കഴിഞ്ഞ ഡിസംബര്‍ 10ന് ആണ് താന്‍ ഇസ്‍ലാം മതം ഉപേക്ഷിക്കുന്നതായ തീരുമാനം അലി അക്ബര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

രാജ്യത്തിന്റെ പ്രഥമ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചപ്പോള്‍ ആ വാര്‍ത്തയ്ക്കുനേരെ ഫേസ്ബുക്കില്‍ ആഹ്ളാദപ്രകടനം നടന്നെന്നും അതില്‍ പ്രതിഷേധിച്ചാണ് മതം വിടുന്നതെന്നും അദ്ദേഹം അപ്പോൾ പറഞ്ഞിരുന്നു.