ധീരജിന്റെ കൊലപാതകം; പ്രതിപക്ഷ നേതാവിന്റെ സുരക്ഷ വർദ്ധിപ്പിച്ചു; കണ്ണൂരിൽ പൊലീസിൻ്റെ ജാഗ്രതാ നിർദ്ദേശം

single-img
12 January 2022

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സുരക്ഷ സംസ്ഥാന സർക്കാർ വർധിപ്പിച്ചു. ഇദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കണമെന്ന് ഇന്റെലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു.

ഇതിനെ തുടർന്നാണ് സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകിയത്. ഇതോടൊപ്പം കണ്ണൂരിൽ പൊലീസിൻ്റെ ജാഗ്രത നിർദേശവും ഉണ്ട്. സമാനമായി കഴിഞ്ഞ ദിവസം കെ പി സി സി അധ്യക്ഷൻ കെ സുധാകരനും സുരക്ഷ ഒരുക്കിയിരുന്നു.

ഇടുക്കിയിൽ എൻജിനിയറിങ് കോളജിലെ വിദ്യാർഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന ധീരജിനെ , യൂത്ത് കോൺ​ഗ്രസ് നേതാക്കളായ നിഖിൽ പൈലി , ജെറിൻ ജോജോ എന്നിവർ ചേർത്ത് കുത്തിക്കൊന്നിരുന്നു. ഇതിനുശേഷം ഇരുവരേയും അറസ്റ്റ് ചെയ്തു എങ്കിലും എറണാകുളം മഹാരാജാസ് കോളജ് അടക്കമുള്ളിടങ്ങളിൽ എസ് എഫ് ഐ കെ എസ് യു സംഘർഷം ഉണ്ടായിരുന്നു