വിവോ മാറുന്നു; ഐപിഎല്‍ ഇനി ടാറ്റ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യും

single-img
11 January 2022

അടുത്ത വർഷം നടക്കുന്ന ഐപിഎല്‍ ടൂർണമെന്റിന്റെ പ്രധാന സ്‌പോണ്‍സര്‍ ടാറ്റ ഗ്രൂപ്പ് ആയിരിക്കുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ചൈനയിൽ നിന്നുള്ള കമ്പനിയായ വിവോയ്ക്ക് പകരം ടാറ്റ സ്പോണ്‍സര്‍മാരായി വരുന്നു എന്നാണ് ദേശീയ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് അദ്ദേഹം സ്ഥിരീകരിച്ചത്.

ഇന്ന് നടന്ന ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗത്തില്‍ ഇതിന് അംഗീകാരമായി. ഇതോടുകൂടി ‘ടാറ്റ ഐപിഎല്‍’ എന്നായിരിക്കും അടുത്ത സീസണില്‍ ടൂര്‍ണമെന്റ് അറിയപ്പെടുക. നേരത്തെ 2018ല്‍ 440 കോടി രൂപയ്ക്കാണ് വിവോ ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാരായത്. പിന്നാലെ ഉണ്ടായ ഇന്ത്യ-ചൈന നയതന്ത്ര പ്രശ്നങ്ങളുടെ പേരില്‍ 2020ല്‍ ഒരു വര്‍ഷത്തേക്ക് വിവോ സ്പോണ്‍സര്‍ഷിപ്പ് മരവിപ്പിച്ചിരുന്നു.

അതേസമയം, ഈ സീസണില്‍ ഡ്രീം 11നായിരുന്നു ഐപിഎല്ലിന്റെ സ്പോണ്‍സര്‍മാര്‍. ഇനിവരുന്ന 2022, 2023 സീസണുകളില്‍ ടാറ്റയായിരിക്കും ഐപിഎല്ലിന്റെ മുഖ്യ സ്പോണ്‍സര്‍മാര്‍.