കെകെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; വീട്ടിൽ നിരീക്ഷണത്തിൽ

single-img
11 January 2022

സംസ്ഥാനത്തിന്റെ മുന്‍ ആരോഗ്യമന്ത്രിയും ഇപ്പോൾ മട്ടന്നൂര്‍ എംഎല്‍എയുമായ കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ മറ്റ് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്.

കെ കെ ശൈലജ ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.