ഗാല്‍വന്‍ താഴ്വരയിൽ പതാക ഉയർത്തി ചൈനീസ് സേന

single-img
3 January 2022

ജനുവരി ഒന്ന് – പുതുവർഷത്തിൽ ഇന്ത്യൻ ഭാഗമായ ഗാല്‍വന്‍ താഴ്വരയിൽ ചൈനയുടെ സേന പതാക ഉയര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങൾ പുറത്തുവിട്ടു. ഈ ദൃശ്യങ്ങൾ ചൈനയിലെ സര്‍ക്കാര്‍ അധീനതയിലുള്ള പല മാധ്യമങ്ങളിലും പങ്കുവെക്കുന്നുണ്ട്.

തങ്ങളുടെ ഒരിഞ്ചു ഭൂമി വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് ഇന്ത്യയുടെ അതിർത്തി പ്രദേശമായ ഗാല്‍വന്‍ താഴ്‌വരയില്‍ 2022 ജനുവരി ഒന്നിന് ചൈന പതാക പറത്തിയിരിക്കുന്നുവെന്നാണ് ഗ്ലോബല്‍ ടൈംസ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. അതേസമയം, ഇവിടെ ഉയര്‍ത്തപ്പെട്ട ദേശീയ പതാക പ്രത്യേകതയുള്ളതാണെന്നും ഈ പതാക മുന്‍പ് ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഉയര്‍ത്തിയിരുന്നുവെന്നുമാണ് മറ്റൊരു പ്രമുഖ ചൈനീസ് മാധ്യമം ഷന്‍ഷിവൈയ് റിപ്പോര്‍ട്ട് ചെയ്തത്.

സംഭവത്തെ തുടർന്ന് ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ദേശീയ തലത്തിൽ കോണ്‍ഗ്രസ് ഉയര്‍ത്തിയത്. ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് നിശബ്ദത വെടിഞ്ഞ് പ്രതികരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ‘ഗാല്‍വാനില്‍ നമ്മുടെ ത്രിവര്‍ണ്ണ പതാക കാണുന്നത് നന്നായിരിക്കും. ‘നിശ്ശബ്ദത ഭംഗിക്കൂ മോദിജീ. ചൈനയ്ക്ക് മറുപടി നല്‍കൂ’ – എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.