കെ റെയിൽ: ഭൂമി ഏറ്റെടുക്കാനുള്ള ഭരണപരമായ ചെലവുകൾക്ക് 20.50 കോടി രൂപ അനുവദിച്ചു

single-img
1 January 2022

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതിയുടെ ഭാഗമായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഭരണപരമായ ചെലവുകൾക്ക് സർക്കാർ 20.50 കോടി രൂപ അനുവദിച്ചു. ഭൂമി ഏറ്റെടുകാലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കേണ്ടതിനാൽ കെ റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ എംഡി നടത്തിയ അഭ്യർത്ഥന പ്രകാരമാണ് പണം അനുവദിച്ചതെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

നിലവിൽ ഏകദേശം 63,941 കോടി രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിനുൾപ്പെടെ ആവശ്യമായി വരിക. ഇതിൽ ഏറ്റെടുക്കേണ്ട 1,198 ഹെക്ടർ വരുന്നത് സ്വകാര്യ ഭൂമിയാണ്. അതുകൊണ്ടുതന്നെ സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണ്.