മാഫിയകളുടെ അതിക്രമങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായാണ് രാഷ്ട്രീയത്തിലിറങ്ങിയത്: യോഗി ആദിത്യനാഥ്‌

single-img
31 December 2021

ജനങ്ങളെ സഹായിക്കാനായാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മാഫിയകളുടെ ശക്തമായിരുന്ന അതിക്രമങ്ങളില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനായാണ് താൻ രാഷ്ട്രീയ പ്രവര്‍ത്തനം തെരഞ്ഞെടുത്തതെന്നും യോഗി പറഞ്ഞു.

1994 ൽ യുപിയിൽ ഉണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു യോഗിയുടെ ഈ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ: ‘സംസ്ഥാനത്തെ ഗോരഖ്പുരില്‍ മാഫിയകളുടെ അഴിഞ്ഞാട്ടം നടക്കുന്ന കാലഘട്ടത്തിലാണ് ഞാൻ ജനങ്ങള്‍ക്കായി രാഷ്ടീയത്തില്‍ ചേര്‍ന്നത്.

മാഫിയകളുടെ ശക്തമായ അഴിഞ്ഞാട്ടത്തില്‍ നിന്നും ജനങ്ങളെ രക്ഷപ്പെടുത്തി അവര്‍ക്ക് പ്രതികരിക്കാനുള്ള പ്രചോദനം നല്‍കാനാണ് ശ്രമിച്ചതെന്നും പ്രശ്‌നങ്ങളില്‍ നിന്നും അവരെ മോചിപ്പിക്കാനായാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയതെന്നും യോഗി പറഞ്ഞു.