ശ്രീകൃഷ്ണൻ 5,000 വർഷങ്ങൾക്കുമുൻപ് വായിച്ചിരുന്നത് യുപിയിലെ പിലിബിത്തിൽ നിർമ്മിച്ച പുല്ലാങ്കുഴൽ: യോഗി ആദിത്യനാഥ്‌

single-img
31 December 2021

5,000 വർഷങ്ങൾക്കുമുൻപ് ശ്രീകൃഷ്ണൻ വായിച്ചിരുന്നത് യുപിയിലെ പിലിബിത്തിൽ നിർമ്മിച്ച പുല്ലാങ്കുഴലായിരുന്നുവെന്ന് സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പിലിബിത്തിൽ ഇന്ന് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിവിധ സർക്കാർ പദ്ധതികളുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിലിബിത്തിൽ നിർമിച്ച പുല്ലാങ്കുഴൽ ശ്രീരാമകൃഷ്ണ ഭഗവാൻ സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ഈ സംഗീതോപകരണം ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിയിട്ടുണ്ട്. 5,000 വർഷങ്ങൾക്കുമുൻപ് തന്നെ പിലിബിത്ത് പുല്ലാങ്കുഴലിനെ ശ്രീരാമകൃഷ്ണൻ അംഗീകരിച്ചതാണ്. പക്ഷെ സംസ്ഥാനത്തെ പഴയ സർക്കാരുകൾ അതൊക്കെ മറന്നു-യോഗിപറഞ്ഞു. പക്ഷെ തന്റെ സർക്കാർ പുല്ലാങ്കുഴലിനെ ബ്രാൻഡ് ചെയ്ത് പിലിബിത്തിന് ലോകപ്രശസ്തി നേടിക്കൊടുത്തെന്നും യോഗി ആദിത്യനാഥ് അവകാശപ്പെട്ടു.

ഇപ്പോൾ ഏത് രാജ്യത്തും പുല്ലാങ്കുഴലിനെക്കുറിച്ച് സംസാരിക്കുന്നവർ പിലിബിത്തിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇവിടെയുള്ള കർഷകർ കഠിനാധ്വാനത്തിലൂടെ വികസനത്തിന്റെ പുതിയ ചരിത്രമെഴുതുകയാണ്. അഞ്ചു വർഷങ്ങൾക്ക് മുൻപു വരെ കർഷകർ ആത്മഹത്യ ചെയ്യുകയായിരുന്നു. യുവാക്കൾ തൊഴിൽതേടി മറ്റു നാടുകളിലേക്ക് കുടിയേറുകയും ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ബിജെപി അധികാരത്തിലേറിയ ശേഷം കാര്യങ്ങൾ മാറിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.