മോഹൻലാലിന്റെ ‘ആറാട്ട്’; പ്രൊമോ വീഡിയോ റിലീസ് ചെയ്തു

single-img
30 December 2021

മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ആറാട്ടിന്റെ ട്രെയ്‍ലറിനു മുന്നോടിയായുള്ള പ്രൊമോ വീഡിയോ റിലീസ് ചെയ്തു. സൈന മൂവീസ് യൂട്യൂബ് ചാനലിലൂടെയാണ് ഇന്ന് വീഡിയോ പുറത്തുവിട്ടത്. ചിത്രത്തിന്റെ ട്രെയ്‌ലർ ജനുവരി ഒന്നിന് റിലീസ് ചെയ്യും.

ബാബു ആന്റണി വില്ലനായ വില്ലന്‍’ എന്ന ചിത്രത്തിനു ശേഷം ബി ഉണ്ണികൃഷ്‍ണന്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണിത്. ആറാട്ട് അടുത്ത വർഷം ഫെബ്രുവരി 10നാണ് റിലീസ് ചെയ്യുന്നത്. ഈ സിനിമയിൽ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.