തരൂരിനെ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണം: മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
28 December 2021

കെ റെയിൽ, നീതി ആയോഗ് ആരോഗ്യ സൂചിക വിഷയങ്ങളിൽ കേരളാ സര്‍ക്കാറിനെ പിന്തുണയ്ച്ചും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായും രംഗത്തെത്തിയ തിരുവനന്തപുരം എംപി ശശി തരുരിനെതിരെ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ശശി തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെട്ടാണ് തരൂരിനെ വിജയിപ്പിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. അതുകൊണ്ടുതന്നെ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും തരൂരിനും ഒരേ അച്ചടക്കമാണ് പാര്‍ട്ടിയ്ക്കുള്ളിലുള്ളത്. തരൂരിന് പ്രത്യേക നിയമങ്ങളില്ല. തരൂര്‍ പാര്‍ട്ടിയെ മറന്ന് അഭിപ്രായം പറയാന്‍ പാടില്ല. ഈ സാഹചര്യത്തില്‍ തന്നെ തരൂരിനെ അഖിലേന്ത്യാ നേതൃത്വം നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ ശശി തരൂരിനെ വിജയിപ്പിക്കാന്‍ പാര്‍ട്ടി ഏറെ പാടുപെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്ക് കൂടുതല്‍ ഒന്നും പറയാനില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.