ശരിയാവില്ലെന്ന് മനസിലായി; വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ ഗായിക വൈക്കം വിജയലക്ഷ്മി

single-img
26 December 2021

തന്റെ വിവാഹമോചന വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും, രണ്ടുപേരും ഒന്നിച്ചെടുത്ത തീരുമാനമാണിതെന്നും വിജയലക്ഷ്മി പറയുന്നു.’ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു.

പലപ്പോഴും പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇതുപോലെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. വിജയലക്ഷ്മി പറഞ്ഞു.

ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്‌ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നതെന്നും വിജയലക്ഷ്മി പറഞ്ഞു.