ഭൂപരിഷ്‌ക്കരണ നിയമ ലംഘനം; പിവി അന്‍വറില്‍ നിന്ന് മിച്ചഭൂമി തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി

single-img
24 December 2021

സംസ്ഥാനത്തെ ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പിവി അന്‍വര്‍ എം.എല്‍.എയും കുടുംബവും കൈവശം വെക്കുന്ന പരിധിയില്‍ കവിഞ്ഞ ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതിയുടെ ഉത്തരവ്. നടപടിയെടുക്കാൻ കൂടുതല്‍ സാവകാശം തേടി താമരശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയാണ് ജനുവരി നാലിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇന്ന് ഇടക്കാല ഉത്തരവ് നല്‍കിയത്.

പി വി അന്‍വര്‍ എംഎല്‍എയുടെയും കുടുംബത്തിന്റെയും അധികഭൂമി ആറുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന കഴിഞ്ഞ മാര്‍ച്ച് 24ലെ ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കാത്തതിനെതിരെ മലപ്പുറം ജില്ലാ വിവരാവാകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്റര്‍ കെവി ഷാജി നൽകിയ കോടതി അലക്ഷ്യ ഹര്‍ജിയിലാണ് ഈ നടപടി.