യേശുക്രിസ്തുവിന്റെ ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട് മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക; ക്രിസ്മസ് ആശംസകൾ നേർന്ന് രാഷ്ട്രപതി

single-img
24 December 2021

രാജ്യത്തെ എല്ലാ പൗരന്മാർക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ക്രിസ്മസ് ആശംസകൾ നേർന്നു. പൊതുസമൂഹത്തിൽ ജനങ്ങളുടെ ജീവിതത്തിൽ സമാധാനം, സന്തുലനം, അനുകമ്പ തുടങ്ങിയവ ഉളവാക്കുന്ന ക്രിസ്മസ്, സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ ഐക്യം, സാഹോദര്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ആയും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

യേശുക്രിസ്തുവിന്റെ ആദർശങ്ങൾ, ഉപദേശങ്ങള്‍ എന്നിവ സ്വന്തം ജീവിതത്തിൽ സ്വീകരിച്ചുകൊണ്ട് നീതി, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കാൻ അദ്ദേഹം എല്ലാവരോടും ആവശ്യപ്പെട്ടു.