പ്രിയങ്കയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല: സിഇആര്‍ടി അന്വേഷണ സംഘം

single-img
23 December 2021

കോൺഗ്രസ് നേതാവും എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അന്വേഷണ സംഘം. ഇവർ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു തന്റെ മക്കളായ മിരായ വദ്ര (18) യുടെയും റൈഹാന്‍ വദ്രയുടെ(20)യും ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഹാക്ക് ചെയ്തതായി പ്രിയങ്ക ഗാന്ധി ആരോപണം ഉയർത്തിയത്. സംസ്ഥാനത്തെ യോഗി സര്‍ക്കാര്‍ എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും കഴിഞ്ഞ ദിവസം പ്രിയങ്ക ചോദിച്ചിരുന്നു.

എന്നാൽ പ്രിയങ്ക ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി പരാതി നല്‍കിയിരുന്നില്ല. പക്ഷെ പ്രിയങ്കയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ട ഐടി മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അതിനെ തുടര്‍ന്നാണ് അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയത്.