പിങ്ക് പൊലീസ് പരസ്യ വിചാരണ; ഒന്നര ലക്ഷം രൂപയാണ് സര്‍ക്കാര്‍ കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി


തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ അച്ഛനേയും മകളേയും റോഡുവക്കിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്കാന് ഹൈക്കോടതിയുടെ ഉത്തരവ്. ഒന്നര ലക്ഷം രൂപ നഷ്ട പരിഹാരവും 25000 രൂപ കോടതി ചെലവും സർക്കാർ നല്‍കണം. ഇതോടൊപ്പം പോലീസ് ഉദ്യോഗസ്ഥ രാജിതക്കെതിരെ നടപടിെയടുക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്കി.
ഡ്യൂട്ടിയിൽ ക്രമസമാധാന ചുമതലയില്‍ നിന്ന് ഉദ്യോഗസ്ഥയെ മാറ്റി നിര്‍ത്തണം. പൊതുജനങ്ങളോട് എങ്ങനെ പെരുമാറണം എന്നതിന് പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിശീലനം നല്‍കാനും കോടതി നിര്‍ദേശിച്ചു. നേരത്തെ, പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നത്. പോലീസ് നടപടിയിൽ കുട്ടിക്ക് മൗലികാവകാശ ലംഘനമുണ്ടായിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാൽ, സര്‍ക്കാരിന്റെ നിലപാടില്‍ കോടതി അതൃപ്തിയറിയിച്ചിരുന്നു.