ആറ് മാസത്തേക്ക് സമരങ്ങൾ പാടില്ല; യുപിയിൽ സമരങ്ങള്‍ നിരോധിച്ച് യോഗി സർക്കാർ

single-img
20 December 2021

അടുത്തുതന്നെ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അടുത്ത ആറുമാസത്തേക്ക് യോഗി സര്‍ക്കാര്‍ സംസ്ഥാനത്ത് സമരങ്ങള്‍ നിരോധിച്ചതായാണ് ദേശീയ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

ഇതിനായുള്ള നോട്ടിഫിക്കേഷന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ചതായും വിവരമുണ്ട്. സംസ്ഥാനത്തെ കാര്യങ്ങള്‍ നിര്‍വഹിക്കുന്ന പൊതു സേവന മേഖലകളിലും കോര്‍പ്പറേഷനുകളിലും ലോക്കല്‍ അതോറിറ്റികളിലും പണിമുടക്ക് നിരോധിക്കുന്നതായി വിജ്ഞാപനത്തില്‍ പറയുന്നു..

മാത്രമല്ല, സർക്കാരിന്റെ ഉത്തരവുകള്‍ ലംഘിക്കുന്നവര്‍ നിയമനടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.നിയമ ലംഘനം നടത്തിയാൽ ഒരു വര്‍ഷം വരെ തടവോ 1,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ നല്‍കാനുള്ള വ്യവസ്ഥയുണ്ട്.