ടീം ഇന്ത്യയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ സ്ഥിരീകരിച്ച് വിരാട് കോലി

single-img
17 December 2021

ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ വിരാട് കോലി. ബിസിസിഐയുമായി ഉണ്ടായിരുന്ന ആശയവിനിമയത്തിലുള്ള പ്രശ്‌നങ്ങള്‍ കോലി സ്ഥിരീകരിച്ചു. മാത്രമല്ല, അടുത്തുതന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയില്‍ കളിക്കുമെന്നും കോഹ്ലിഅദ്ദേഹം പറഞ്ഞു.

ബിസിസിഐ നടത്തിയ സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ഒന്നര മണിക്കൂര്‍ മാത്രം മുമ്പാണ് തനിയ്ക്ക് ഫോണ്‍ കോള്‍ വന്നതെന്നും ഇതിൽ ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ച ശേഷമാണ് ഏകദിന ടീമിനെ നയിക്കുക താനായിരിക്കില്ലെന്ന് ചീഫ് സെലക്ടര്‍ അറിയിച്ചതെന്നും കോലി പറയുന്നു. ഏകദിന-ടി20 മത്സരങ്ങളില്‍ രോഹിത് ശര്‍മ്മയാകും ഇന്ത്യയെ നയിക്കുകയെന്ന് ബിസിസിഐ അടുത്തിടെ അറിയിച്ചിരുന്നു.

‘ഞാന്‍ ഇതുവരെ എല്ലായ്‌പ്പോഴും ടീം സെലക്ഷനില്‍ പങ്കെടുത്തിട്ടുണ്ട്, മുന്നോട്ടുള്ള കാലവും ഇനിയും പങ്കെടുക്കുകയും ചെയ്യും. ഏകദിന പരമ്പരയില്‍ ഞാന്‍ കളിക്കില്ലെന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. ഏകദിന മത്സരങ്ങളില്‍ കളിക്കുകയെന്നത് എന്നും എന്റെ ആഗ്രഹമാണ്. ഇക്കാര്യത്തിലുള്ള ചോദ്യങ്ങള്‍ അസത്യം പ്രചരിപ്പിക്കുന്നവരോടാണ് ചോദിക്കേണ്ടത്’. കോലി പറയുന്നു.