വികസന കാഴ്ചപ്പാടിൽ മുഖ്യമന്ത്രിയെ പ്രകീർത്തിച്ച ശശി തരൂരിൻ്റെ നിലപാട് നാടിന് ​ഗുണകരം: മന്ത്രി പി രാജീവ്

single-img
17 December 2021

സംസ്ഥാന സർക്കാർ പദ്ധതിയായ കെ റെയിലിനെ പിന്തുണയ്ക്കുകയും മുഖ്യമന്ത്രി പിണറായി വിജയൻ്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്ത എംപിയും കോൺ​ഗ്രസ് നേതാവുമായ ശശി തരൂരിന് പിന്തുണയുമായി വ്യവസായമന്ത്രി പി.രാജീവ് .

രാജ്യത്തെ കേന്ദ്രമന്ത്രിമാ‍ർ പോലും കേരളത്തിൻ്റെ പ്രവ‍ർത്തനങ്ങളെ മികച്ച രീതിയിലാണ് കാണുന്നതെന്നും ശശി തരൂർ സ്വീകരിച്ച നിലപാട് നാടിന് ​ഗുണകരമാണെന്നും പി രാജീവ് പറഞ്ഞു. നാടിന്റെ വികസന കാര്യത്തിലും തൊഴിവസരങ്ങൾ സൃഷ്ടിക്കുന്നതിലും രാഷ്ട്രീയത്തിന് അതീതമായ നിലപാടാണ് വേണ്ടതെന്നും സങ്കുചിത രാഷ്ട്രീയം ഇല്ലാത്തവർ നാടിൻ്റെ പൊതു നന്മയ്ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വികസനത്തിനായി കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിൽക്കണം. തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ സ്വകാര്യവത്കരണത്തെ അനുകൂലിച്ചത് കൊണ്ട് ഈ വിഷയത്തിൽ മറ്റൊരു നിലപാട് ഉണ്ടായി കൂടെന്നില്ലെന്നും പി.രാജീവ് കൂട്ടിച്ചേർത്തു.