പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി സംയുക്ത മേനോൻ

single-img
17 December 2021

പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി സംയുക്ത മേനോൻ. താൻ സ്വന്തമാക്കിയ പുതിയ കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നടി പങ്കുവച്ചിട്ടുണ്ട്.

കൊച്ചിയിലുള്ള ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് പുതിയ വാഹനം താരം സ്വന്തമാക്കിയത്. കുട്ടിയായിരുന്ന സമയം മുതലുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു കാറെന്നും അതു സാധിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് സംയുക്ത പറഞ്ഞത്.

നിലവിൽ സംയുക്ത ആദ്യമായി കന്നഡയിലും തെലുങ്കിലും അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് പുതിയ വാഹനം വീട്ടിലെത്തിച്ചത്. മെൽബൺ റെ‍ഡ് നിറത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻഡ് ലിമോസിൻ 320 എൽഡിഐ എന്ന ഡീസൽ പതിപ്പാണ് സംയുക്തയുടെ പുതിയ വാഹനം.