ഒരിക്കലും ലാഭകരമാകാത്ത പദ്ധതി; കെ റെയിലിനെതിരെ സിപിഐ സംസ്ഥാന കൗൺസിൽ

single-img
16 December 2021
CPI State Council

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതിക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം. ജനങ്ങൾ കോവിഡ് പ്രതിസന്ധിയിൽ പൊറുതിമുട്ടുമ്പോൾ സർക്കാർ മുൻഗണന നൽകേണ്ടത് കെ റെയിലിന് അല്ലെന്നായിരുന്നു പ്രധാനവിമർശനം.

കെ റെയിൽ പദ്ധതി പരിസ്ഥിതിക്ക് ദോഷകരമാണ്. ഒരിക്കലും ലാഭകരമാകാത്ത പദ്ധതിയാണിതെന്നും അഭിപ്രായമുയര്‍ന്നു. ഒരിക്കലും പദ്ധതിയെ അനുകൂലിച്ച് സിപിഐയുടെ മേൽവിലാസം തകർക്കരുതെന്നും കൗൺസിലിൽ ആവശ്യമുയർന്നു. അതേസമയം, നമ്മളായി പദ്ധതിയെ തകർത്തു എന്ന് വരുന്നത് ആശാസ്യമല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വീകരിച്ച നിലപാട്.

ഇടതുമുന്നണി പ്രകടന പത്രികയിൽ പ്രാധാന്യം നൽകിയ ഒരു പദ്ധതിയിൽ നിന്നും പിന്മാറാൻ കഴിയില്ലെന്നും കാനം മറുപടി നല്‍കി.ഇതോടൊപ്പം ആശങ്കകൾ സർക്കാർ പരിശോധിക്കുമെന്നും കാനം വിശദീകരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലും കാനം രാജേന്ദ്രന്‍ പദ്ധതിയെ അനുകൂലിച്ചു.