അല്ലു അര്‍ജുന്‍ – ഫഹദ് ചിത്രം ‘പുഷ്പ’യ്‌ക്കെതിരെ കര്‍ണ്ണാടകയില്‍ ബഹിഷ്‌കരാണാഹ്വാനം

single-img
16 December 2021

നാളെമുതൽതിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യ്‌ക്കെതിരെ കര്‍ണ്ണാടകയില്‍ ബഹിഷ്‌കരാണാഹ്വാനം. ഷോകൾ കുറഞ്ഞതിന്റെ പേരിൽ ‘ബോയ്‌കോട്ട് പുഷ്പ ഇന്‍ കര്‍ണാടക’ എന്ന ഹാഷ്ടാഗ് ആണ് ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം കർണാടകയിലും റിലീസ് ചെയ്യുന്നത്. കന്നഡ ഭാഷയിൽ പക്ഷെ വിരലിലെണ്ണാവുന്ന പ്രദര്‍ശനങ്ങള്‍ മാത്രമാണുള്ളത്. മറ്റുള്ള ഭാഷയിലെ പതിപ്പുകള്‍ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ഉണ്ടെന്നും ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നു.

നിലവിൽ കർണാടകയിൽ തെലുങ്കിന് 200ല്‍ ഏറെ പ്രദര്‍ശനങ്ങളും ഹിന്ദിയ്ക്ക് പത്തിലേറെ പ്രദര്‍ശനങ്ങളും തമിഴ്, മലയാളം പതിപ്പുകള്‍ക്ക് നാല് പ്രദര്‍ശനങ്ങളുമാണ് ഉറപ്പിച്ചിട്ടുള്ളത്. അതേസമയം, പുഷ്പ കന്നഡ പതിപ്പിന് മൂന്ന് ഷോകള്‍ മാത്രമാണ് ഉള്ളത്. ഇതാണ് സിനിമാപ്രേമികളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയായ ട്വിറ്ററില്‍ ബോയ്‌കോട്ട് ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയതോടെ ചിത്രത്തിന്റെ പ്രീ-റിലീസ് ബുക്കിംഗിനെ അത് സ്വാധീനിക്കുന്നുവെന്ന് ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ടുകൾ തെളിവ് നൽകുന്നു.