കേരളാ പോലീസിന്റെ ‘അടിതട’ സ്വയംപ്രതിരോധ പാഠങ്ങൾ; സ്ത്രീകൾക്ക് ഇനി സോഷ്യൽ മീഡിയയിലൂടെ പഠിക്കാം

single-img
15 December 2021

കേരളത്തിൽ വർദ്ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി കേരള പൊലീസ് ആവിഷ്‌ക്കരിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടി ‘അടിതട’ ഇനി സ്ത്രീകൾക്ക്സോഷ്യല്‍ മീഡയയിലൂടെ പഠിക്കാൻ അവസരം.

സ്ത്രീകള്‍ തനിയെ ആകുന്ന അവസ്ഥയില്‍ അതിക്രമം നേരിടേണ്ടി വന്നാല്‍ എങ്ങനെ പ്രതികരിക്കാം എന്നതിനെക്കുറിച്ച് കേരളാ പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ തയ്യാറാക്കിയ ‘അടിത’ട എന്ന സ്വയംപ്രതിരോധ പാഠങ്ങള്‍ ഉള്‍ക്കൊളളിച്ചുകൊണ്ടുളള ട്യൂട്ടോറിയല്‍ വീഡിയോ നാളെ കേരള പൊലീസിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യും.

പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വളരെയധികം പ്രയോജനപ്പെടുന്ന ഈ പദ്ധതി കേരള പൊലീസ് സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ കൂടിയായ എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലെ വനിതാ സ്വയംപ്രതിരോധ സംഘത്തിലെ അംഗങ്ങളായ ജയമേരി, സുല്‍ഫത്ത്, അനീസ്ബാന്‍, അതുല്യ എന്നിവരാണ് വീഡിയോയിലൂടെ പരിശീലനം നല്‍കുന്നത്.