കൂടുതല്‍ പഠനം നടത്തണം; കെ റെയിലിനെതിരെയുള്ള യുഡിഎഫ് നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍

single-img
14 December 2021

കേരളാ സർക്കാർ സംസ്ഥാനത്തു നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരായ യുഡിഎഫ് എംപിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍ എംപി. യുഡിഎഫിന്റെ സംസ്ഥാനത്തെ മറ്റ് പതിനെട്ട് എംപിമാര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.

ഇവരോടൊപ്പം പുതുച്ചേരി എംപിയും നിവേദനത്തില്‍ ഒപ്പിട്ടു. കേരളത്തിൽ നിന്നും വിഷയത്തിൽ നിവേദനം നല്‍കിയ എംപിമാരുമായി നാളെ കേന്ദ്രറെയില്‍വെ മന്ത്രി അശ്വനി കുമാര്‍ കൂടിക്കാഴ്ച നടത്തും. ഒരു കാരണത്താലും പദ്ധതി നടപ്പാക്കരുതെന്നാണ് യുഡിഎഫ് എംപിമാർ മുന്നോട്ടുവെക്കുന്ന ആവശ്യം.

പദ്ധതി വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും കേരളത്തിന് ഗുണകരമല്ലെന്നും നിവേദനത്തില്‍ യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. കെ റെയിൽ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്.