പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

single-img
12 December 2021

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഇന്ന് പുർച്ചെയോടെ നടന്ന സംഭവത്തിൽ ഉടനടി ട്വിറ്റർ ഇടപെട്ട് അക്കൗണ്ട് പുനസ്ഥാപിക്കുകയായിരുന്നു. രാജയത് ബിറ്റ്‌കോയിൻ നിയമവിധേയമാക്കിയെന്ന ട്വീറ്റാണ് ഹാക്കർ, പ്രധാനമന്ത്രിയുടെ അക്കൗണ്ടിൽ നിന്നും പോസ്റ്റ് ചെയ്തത്. അന്താരാഷ്ട ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിൽ അനുമതി നല്‍കി എന്നായിരുന്നു ഹാക്കർ പോസ്റ്റ് ചെയ്ത വ്യാജസന്ദേശം.

“ഇന്ത്യ ഇപ്പോൾ ഔദ്യോഗികമായി പണമിടപാടുകള്‍ക്ക് ബിറ്റ്കോയിന് അനുമതി നല്‍കി. നിലവിൽ കേന്ദ്രസര്‍ക്കാര്‍ 500 ബിറ്റ്കോയിനുകള്‍ വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇത് രാജ്യത്തെ എല്ലാ ജനങ്ങൾക്കും വിതരണം ചെയ്യും.” ഇതായിരുന്നു ട്വീറ്റ്.

ഇതോടൊപ്പം വെബ്സൈറ്റിലേക്കുള്ള ലിങ്കും ട്വീറ്റിനൊപ്പം ചേർത്തിരുന്നു. എന്നാൽ ഈ ട്വീറ്റ് പിന്നീട് ട്വിറ്റർ തന്നെ റിമൂവ് ചെയ്തു. “പ്രധാനമന്ത്രി മോദിയുടെ ട്വിറ്റർ ഹാൻഡിൽ കുറച്ച് നേരത്തേക്ക് ഹാക്ക് ചെയ്യപ്പെട്ടു. വിഷയം ട്വിറ്ററിനെ അറിയിക്കുകയും അക്കൗണ്ട് ഉടൻ സുരക്ഷിതമാക്കുകയും ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സമയത്ത് വന്ന ട്വീറ്റുകള്‍ അവഗണിക്കുക,” പിഎംഒ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വന്ന ഈ ട്വീറ്റാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതിൽ സ്ഥിരീകരണം നൽകിയത്.