സൂപ്പർ മേക്കോവറിൽ കല്യാണി പ്രിയദർശൻ; കണ്ടിട്ട് ആളെ മനസിലായില്ലെന്ന കമന്റുമായി ദുൽഖർ
പ്രശസ്ത സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകളായ കല്യാണി പ്രിയദർശൻ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായാണ് സിനിമയിൽ തന്റെ കരിയർ ആരംഭിക്കുന്നത്. അതിനുശേഷം തെലുങ്ക് ചിത്രം ‘ഹലോ’യിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇപ്പോൾ മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലായി അഭിനയത്തിൽ കല്യാണി പ്രിയദർശൻ തിരക്കിലാണ്.
അഭിനയത്തോടൊപ്പം സോഷ്യൽ മീഡിയയിലും ആക്ടീവായ കല്യാണി ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ കിടിലൻ മേക്കോവറിലുള്ള ഏതാനും പുതിയ ചിത്രങ്ങളും കല്യാണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ആർക്കും ഒറ്റനോട്ടത്തിൽ ഫൊട്ടോയിലുള്ളത് കല്യാണിയാണെന്ന് തിരിച്ചറിയാൻ സാധിക്കില്ല.
പുതിയ ചിത്രങ്ങളിൽ ദുൽഖർ സൽമാൻ, കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ, പൂർണിമ ഇന്ദ്രജിത്ത്, കനിഹ തുടങ്ങി ധാരാളംതാരങ്ങളാണ് കമന്റുമായി എത്തിയത്. കല്യാണിയെ കണ്ടിട്ട് തനിക്ക് മനസിലായില്ല എന്നായിരുന്നു ദുൽഖറിന്റെ കമന്റ്. അതേസമയം, എന്റെ മുടി തിരികെ തരൂവെന്നായിരുന്നു പൂർണിമയുടെ രസകരമായ കമന്റ്