മോഹൻലാലിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തൽക്കാലം പറയുന്നില്ല: ഷമ്മി തിലകൻ

single-img
6 December 2021

മലയാള സിനിമയിലെ താര സംഘടനയായ ‘എഎംഎംഎ’യുടെ അടുത്ത 2021- 24 ഭരണ സമിതി ലിസ്റ്റിൽ നിന്നും നടൻ ഷമ്മി തിലകന്റെ നോമിനേഷൻ തള്ളപ്പെട്ടതിൽ താരം പ്രതികരണവുമായി എത്തിയിരിക്കുകയാണ്. പത്രികകളില്‍ ഒപ്പ് രേഖപ്പെടുത്താതിരുന്നതിനാലാണ് നോമിനേഷൻ തള്ളപ്പെട്ടത് എന്നായിരുന്നു സംഘടനയുടെ വിശദീകരണം.

എഎംഎം എ എന്ന സംഘടനാ ജനാധിപത്യപരമായി മാറണം എന്ന ആഗ്രഹത്തോടെയാണ് താൻ നാമനിർദ്ദേശം നൽകിയത്. തഎന്നാൽ ന്റെ നോമിനേഷൻ മനപൂർവം തള്ളപ്പെടുകയിരുന്നു എന്ന് ഷമ്മി തിലകൻ ആരോപിക്കുന്നു. തിലകൻ എഎംഎംഎ എന്ന സംഘടനയെ മാഫിയ സംഘം എന്ന് വിളിച്ചിരുന്നു. എന്നാൽ അതിനപ്പുറമാണ് സംഘടന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ നാമനിർദ്ദേശ പത്രികയിൽ ഡിക്ലറേഷനിൽ എന്റെ ഒപ്പ് ഇല്ല എന്ന കാരണം പറഞ്ഞാണ് തള്ളിയിരിക്കുന്നത്. അതൊന്നുമല്ല കാരണം നേരത്തെ തള്ളണം എന്നൊരു തീരുമാനം ഉണ്ടായിരുന്നു.ആ സമയത്ത് തന്നെ എന്റെ പക്കൽ നിന്നും ഒരു കൈയബദ്ധം പറ്റി. ഞാൻ മൂന്ന് നോമിനേഷൻ നൽകിയിരുന്നു. ജനറൽ സെക്രട്ടറി, ട്രഷറർ, എക്സ്ക്യൂട്ടീവ് കമ്മറ്റി എന്നിവയിലേക്കാണ് ഞാൻ നോമിനേഷൻ നൽകിയത്. ഇതിൽ ഒന്നിൽ മാത്രമേ മത്സരിക്കാൻ പറ്റുകയുള്ളു. അത് ഒമ്പതാം തീയതിക്കുള്ളിൽ തീരുമാനിച്ചാൽ മതി.
ഈ നാമനിർദേശം തള്ളി പോയതോടെ ഇടവേള ബാബു ഐക്യഖണ്ഡമായി ജനറൽ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ടു.

ഇവിടെ ഇടവേള ബാബു എന്ന വ്യക്തിയോട് എനിക്ക് യാതൊരു വിയോജിപ്പുമില്ല. നേരത്തെ 1997ൽ ഇടവേള ബാബുവിന് വേണ്ടി അമ്മയിൽ ഞാൻ സംസാരിച്ചിട്ടുണ്ട്. അന്ന് ഇടവേള ബാബുവിന് വോട്ടിങ് പവർ പോലും ഇല്ലായിരുന്നു. എല്ലാവര്ക്കും വോട്ടവകാശം വേണമെന്ന് ആവശ്യം അന്ന് ഉന്നയിച്ചിരുന്നു. എഎം എം എ എന്ന സംഘടന ജനാധിപത്യപരമാകണം എന്ന ഉദ്ദേശത്തോടെയാണ് ഞാൻ നോമിനേഷൻ നൽകിയത്. ഇപ്പോൾ എന്റെ നോമിനേഷൻ തള്ളിയത് മനപൂർവം തന്നെയാണ്. ഞാൻ പലരെയും ഫോണിൽ വിളിച്ചപ്പോൾ അവരെയെല്ലാം ഭീഷണിപ്പെടുത്തി എന്ന തരത്തിൽ കേട്ടു. ഞാൻ ഒപ്പിടാൻ ചെന്നപ്പോൾ പറ്റില്ല എന്ന് പറഞ്ഞു. വളരെ സ്നേഹത്തോടെ തന്നെ ഷമ്മി ഒരു റിബൽ അല്ലേ എന്ന് ചോദിച്ചു.

ഈ മാസം മൂന്ന് ആയിരുന്നു അവസാന തീയതി. രണ്ടാം തീയതി വരെ എന്നെ വട്ടു കളിപ്പിച്ചു.മോഹൻലാൽ തന്നെയാണ് പല അവസരങ്ങളിലും പല ആവശ്യങ്ങൾ ഉന്നയിക്കണം എന്ന് എന്നോട് പറഞ്ഞത്. സുതാര്യമാകണം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിലെ അദ്ദേഹത്തിന്റെ സത്യസന്ധതയുടെ അളവിനെക്കുറിച്ച് തൽക്കാലം ഞാൻ പറയുന്നില്ലെന്നും ഷമ്മി തിലകൻ പറഞ്ഞു.