സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ പിൻവലിക്കണം; കേന്ദ്രത്തിനോട് മേഘാലയ മുഖ്യമന്ത്രി

single-img
6 December 2021

നാഗാലാന്‍ഡില്‍ കഴിഞ്ഞ ദിവസം നടന്ന സൈനിക വെടിവയ്പ്പില്‍ 14 സാധാരണക്കാരായ ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ അഫ്‌സ്പ നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി മേഘാലയ രംഗത്തെത്തി.

സൈന്യത്തിന് പ്രത്യേക അധികാരങ്ങൾ നല്‍കുന്ന അഫ്‌സ്പ റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെടുമെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ മാധ്യമങ്ങളോട് പറഞ്ഞു. അഫ്‌സ്പ റദ്ദാക്കണമെന്ന് ട്വീറ്റ് ചെയ്ത അദ്ദേഹം വിഷയം അമിത് ഷായോട് നേരിട്ട് ആവശ്യപ്പെടുമെന്നാണ് വ്യക്തമാക്കിയത്.

നാഗാലാന്‍ഡിലെ മോനില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ കാണിക്കുന്നത് ഇതുപോലുള്ള നിയമങ്ങള്‍ക്ക് ഇന്നത്തെ സമൂഹത്തില്‍ സ്ഥാനമില്ലെന്നാണ്.ബിജെപി നയിക്കുന്ന എന്‍ഡിഎയിലിരിക്കെ തന്നെ ഈ വിഷയത്തിലുള്ള തങ്ങളുടെ നിലപാട് തുടരും. വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങളും ആയശവിനിമങ്ങളുമുണ്ടാകേണ്ടതുണ്ട്…” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.