പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കി: യോഗി ആദിത്യനാഥ്‌

single-img
5 December 2021

യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മുൻ സർക്കാരുകളെ വിമർശിച്ചും, പ്രധാനമന്ത്രിയെ പുകഴ്‌ത്തിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്‌ഥാനത്തിന്റെ കിഴക്കൻ മേഖലയുടെ വികസനം മുൻ മുഖ്യമന്ത്രിമാർ അദ്ദേഹം കുറ്റപ്പെടുത്തി.

യുപിയിലെ ഗോരഖ്‌പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 9,600 കോടി രൂപയുടെ വികസന പദ്ധതികൾ നാളെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് ആദിത്യനാഥിന്റെ വിമർശനം. പ്രതിപക്ഷത്തിന് അസാധ്യമായതെന്തും പ്രധാനമന്ത്രി മോദി സാധ്യമാക്കിയെന്നും യോഗി കൂട്ടിച്ചേർത്തു. അവസാന 40 വർഷത്തിനിടെ 50,000 കുട്ടികൾ മസ്‌തിഷ്‌കജ്വരം ബാധിച്ച് മരിച്ചത് ചികിൽസാ സൗകര്യങ്ങളുടെ അഭാവം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇതോടൊപ്പം സംസ്ഥാനത്തെ വരാനിരിക്കുന്ന പദ്ധതികളും അവയുടെ നേട്ടങ്ങളും യോഗി വാർത്താ സമ്മേളനത്തിൽ വിവരിച്ചു. ഈ മാസം 7ന് പ്രധാനമന്ത്രി മോദി ഗൊരഖ്‌പൂരിൽ 9,600 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും. കിഴക്കൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നിക്ഷേപമാണിത്.