‘ഒമിക്രോൺ’; ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ വകഭേദം ഏറ്റവും അപകടകാരി: ലോകാരോഗ്യ സംഘടന

single-img
27 November 2021

ലോകമാകെ ഇതുവരെ കണ്ടെത്തിയതിൽ വച്ച് കൊവിഡ് വൈറസുകളിൽ ഏ‌റ്റവും അപകടകാരിയാണ് ദക്ഷിണാഫ്രിക്കയിൽ പുതുതായി കണ്ടെത്തിയ കൊവിഡ് വകഭേദമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ വകഭേദത്തിന് ‘ഒമിക്രോൺ’ എന്ന ഗ്രീക്ക് പേരാണ് നൽകിയത്.

ബി.1.1.529 ഡെൽ‌റ്റാ വകഭേദത്തിന്റെ വിഭാഗത്തിൽ വരുന്ന അത്യന്തം അപകടകരമായ വകഭേദമാണ്. അതിവേഗം പടരാനും ഇടയാക്കുന്നതാണ് ഒമിക്രോൺ എന്ന ഈ വകഭേദം. അതേസമയം, എവിടെയാകും ഈ വകഭേദം പടർന്നുപിടിക്കുകയെന്ന കാര്യത്തിൽ വിദഗ്ദ്ധർക്ക് ഇതുവരെ അന്തിമ തീരുമാനത്തിലെത്താനായിട്ടില്ല.

അതേസമയം, പുതിയ വകഭേദം വന്ന ചിലരിൽ യാതൊരു ലക്ഷണവും പ്രകടമാകുന്നില്ല എന്നതും ആശങ്കയുണർത്തുകയാണ്. നേരത്തെ, പലപ്പോഴായി കൊവിഡിന്റെ മുൻ വകഭേദങ്ങളും അപകടകാരികളാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അവയൊന്നും വ്യാപകമായി പ്രചരിച്ചിരുന്നില്ല.