മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്നത് മുസ്‌ലിം ലീഗ്: ബി ഗോപാലകൃഷ്ണന്‍

single-img
25 November 2021

മുസ്‌ലിം ലീഗാണ് മലപ്പുറം ജില്ലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ഭീകരപ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്നതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. ആർ എസ്എസ് പ്രവര്‍ത്തകരായ സഞ്ജിത്തിന്റെയും ബിജുവിന്റെയും കൊലപാതകത്തില്‍ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി മലപ്പുറം കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോപാലകൃഷ്ണന്റെ വാക്കുകൾ: ‘തങ്ങൾ മതേതരവാദികളാണെന്നാണ് ലീഗ് പറയുന്നത്. എന്‍ഡിഎഫിനെ വാഴ്ത്തുന്നത് ലീഗിലെ നേതാക്കളാണ്. എനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് ഹലാല്‍ വിഷയത്തില്‍ ലീഗ് മിണ്ടുന്നില്ല. വിവിധ ഭീകരവാദ സംബന്ധിയായ പ്രവര്‍ത്തനങ്ങളില്‍ എന്തുകൊണ്ട് ലീഗ് മിണ്ടുന്നില്ലെന്നും ശിഹാബ് തങ്ങളുടെ മതേതരത്വം പറഞ്ഞതുകൊണ്ട് കാര്യമില്ല. ഭീകരവാദ പ്രവര്‍ത്തനങ്ങളെ മുന്നില്‍ നിന്ന് എതിര്‍ക്കാന്‍ ലീഗ് തയ്യാറുണ്ടോ’യെന്നും ഗോപാലകൃഷ്ണന്‍ ചോദിച്ചു.

കേരളത്തിൽ എസ്ഡി.പിഐയെ വളര്‍ത്തിയത് പികെ കുഞ്ഞാലിക്കുട്ടിയും ലീഗ് നേതൃത്വവുമാണന്നും അദ്ദേഹം ആരോപിച്ചു.