ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ രാജ്ഭവനിലെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

single-img
21 November 2021

സംസ്ഥാന ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഡ്രൈവറെ രാജ്ഭവനിലെ ക്വാർട്ടേഴ്സിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേർത്തല സ്വദേശിയായ തേജസ്(48) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് തേജസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുന്നത്.

സംസ്ഥാന ടൂറിസം ഡിപാര്‍ട്ട്മെന്‍റില്‍ നിന്നാണ് നേരത്തെ ഗവര്‍ണര്‍ക്ക് ഡ്രൈവറെ അനുവദിച്ചിരുന്നത്. ഏതാനുംനാളായി ഗവര്‍ണറുടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു തേജസ്. ഇന്നലെ വിമാനത്താവളം വരെ യാത്ര കഴിഞ്ഞ് 8.55ന് മടങ്ങിയെത്തിയതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം, ആത്മഹത്യാ കുറിപ്പെന്ന് തോന്നുന്ന ഒരു കത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കത്തില്‍ പരാമര്‍ശമുണ്ട്. ആത്മഹത്യയ്ക്ക് പിന്നിൽ കുടുംബപ്രശ്നങ്ങളാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.