കർഷക സമരം: പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു; ബിജെപി യൂടേണ്‍ എടുത്താലും ഞാൻ എടുക്കില്ല: ശ്രീജിത്ത് പണിക്കര്‍

single-img
20 November 2021

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്ലിനെ പിന്തുണച്ച് രംഗത്തെത്തിയ രാഷ്ട്രീയ നിരീക്ഷകരില്‍ ഒരാളാണ് ശ്രീജിത്ത് പണിക്കര്‍. നേരത്തെ കേരളം കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കിയപ്പോള്‍ സര്‍ക്കാരിനെ പരിഹസിച്ച വ്യക്തി കൂടിയാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റിൽ നടന്ന ചർച്ചയിൽ പ്രധാനമന്ത്രിക്ക് ഭരണത്തില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടതായും കാര്‍ഷിക സമരത്തില്‍ ബിജെപി യൂടേണ്‍ എടുത്താലും താനെടുക്കില്ലെന്നും ശ്രീജിത്ത് പണിക്കര് പറഞ്ഞു.

പൂര്‍ണമായും രാഷ്ട്രീയ ലാഭത്തോട് കൂടിയെടുത്ത ചുവടുമാറ്റം എന്നാണ് ബിജെപി നടപടിയെ അദ്ദേഹം വിശേഷിപ്പിച്ചത്. പക്ഷെ കാര്‍ഷിക നിയമം പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് കഴിഞ്ഞ ദിവസം അദ്ദേഹം രംഗത് വന്നിരുന്നു. കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തോടെ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. കാര്‍ഷിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി മാര്‍ഗരറ്റ് താച്ചറിനെ പോലെ ഉരുക്കുമനുഷ്യന്‍ ആകാനുള്ള അവസരമാണ് മോദി നഷ്ടപ്പെടുത്തിയതെന്ന് ശ്രീജിത്ത് പണിക്കര്‍ പറയുകയുണ്ടായി.

https://www.facebook.com/watch/?v=384775746762314