നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു: യോഗി ആദിത്യനാഥ്

single-img
19 November 2021

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിന്റെ ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ തങ്ങൾ പരാജയപ്പെട്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അതുകൊണ്ടുതന്നെ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യോഗിയുടെ വാക്കുകൾ: ”കർഷകരുമായി എല്ലാ തലത്തിലുമുള്ള ചർച്ചകൾക്ക് ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ ഞങ്ങളുടെ ഭാഗത്തുണ്ടായ ചില വീഴ്ചകൾ കാരണം നിയമത്തിന്റെ യഥാർത്ഥ ലക്ഷ്യങ്ങൾ വിശദീകരിക്കുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടുപോയി.

അതുകൊണ്ടുതന്നെ നിയമങ്ങൾ പിൻവലിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഞാൻ സ്വാഗതം ചെയ്യുന്നു”. അതേസമയം, തുടർച്ചയായി ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക പ്രക്ഷോഭങ്ങൾക്ക് ഒടുവിലാണ് കേന്ദ്ര സർക്കാർ കർഷകർക്ക് മുന്നിൽ മുട്ടുമടക്കിയത്.