ശ​ബ​രി​മ​ല യു​വ​തി പ്രവേശനം; ചീ​ഫ് ജ​സ്റ്റീ​സി​ന് ക​ത്തെ​ഴു​തി മു​ൻ ത​ന്ത്രി​യു​ടെ ഭാ​ര്യ

single-img
16 November 2021

ശ​ബ​രി​മ​ലയിലെ യു​വ​തി പ്ര​വേ​ശ​ന കേ​സ് ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്ത്. ക്ഷേത്രത്തിലെ മു​ന്‍ ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ശ്വ​ര​രു​ടെ ഭാ​ര്യ ദേ​വ​കി അ​ന്ത​ര്‍​ജ​ന​മാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ​വി ര​മ​ണ​യ്ക്ക് ക​ത്ത​യ​ച്ച​ത്.

നേരത്തെ ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ സ​മ​യ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തി​ന്‍റെ ഫോ​ട്ടോ​യും ക​ത്തി​നൊ​പ്പ​മു​ണ്ട്. കത്തിലൂടെ യു​വ​തി പ്ര​വേ​ശ​ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​ക​ൾ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് വേ​ഗ​ത്തി​ൽ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ദേ​വ​കി അ​ന്ത​ര്‍​ജ​നം ആ​വ​ശ്യ​പ്പെ​ട്ടു.

രാജ്യത്തിന്റെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, രാ​ഹു​ല്‍ ഗാ​ന്ധി എ​ന്നി​വ​ര്‍ വി​ശ്വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തെ പി​ന്തു​ണ​ച്ചി​ട്ടു​ണ്ട്. ത​നി​ക്ക് ഇപ്പോൾ 87 വ​യ​സാ​യി, വി​ധി കേ​ള്‍​ക്കു​വാ​ന്‍ വേ​ണ്ടി താ​ന്‍ ജീ​വി​ച്ചി​രി​ക്കു​മോ എ​ന്ന് അ​റി​യി​ലെ​ന്നും ദേ​വ​കി അ​ന്ത​ര്‍​ജ​നം ക​ത്തി​ല്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ശ​ബ​രി​മ​ല വി​ധി​ക്കെ​തി​രെ​യു​ള്ള പു​നഃ​പ​രി​ശോ​ധ​ന ഹ​ര്‍​ജി​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ചീ​ഫ് ജ​സ്റ്റി​സാ​യി​രു​ന്ന എ​സ്.എ ബോ​ബ്ഡെ ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് രൂ​പീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലാ​യി​രു​ന്നു. പിന്നീട് ആ ​ബെ​ഞ്ചി​ലെ ജ​സ്റ്റീ​സ് ബോ​ബ്ഡെ ഉ​ൾ​പ്പ​ടെ പ​ല ജ​ഡ്ജി​മാ​രും വി​ര​മി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ ഭ​ര​ണ​ഘ​ട​ന ബെ​ഞ്ച് രൂ​പീ​ക​രി​ക്കേ​ണ്ടി​വ​രും.