എല്ലാം നേരത്തെ തീരുമാനിച്ച തിരക്കഥ; മയിലിനെ പാചകം ചെയ്യാൻ പദ്ധതിയില്ലായിരുന്നു: ഫിറോസ് ചുട്ടിപ്പാറ

single-img
16 November 2021

താൻ ഒരിക്കലും മയിലിനെ കൊല്ലുന്നതിനോ പാചകം ചെയ്യുന്നതിനോ പദ്ധതിയിട്ടിരുന്നില്ലെന്ന വെളിപ്പെടുത്തലുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. മുൻകൂട്ടി തീരുമാനിച്ച തിരക്കഥപ്രകാരമാണ് എല്ലാം ഷൂട്ട് ചെയ്തതെന്നും മയിലിനെ കൊല്ലണമെന്ന് നാട്ടില്‍ നിന്ന് പോകുമ്പോഴും തീരുമാനിച്ചിട്ടില്ലെന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു

രണ്ട് മാസം മുന്‍പ് വിസ കിട്ടിയെങ്കിലും വിസയുടെ അവസാന ദിവസമായിരുന്നു ദുബായിലെത്തിയത്- ഫിറോസ് പറയുന്നു.” അവിടേക്ക് ദുബായ് എക്‌സ്‌പോയ്ക്കായിട്ടായിരുന്നു പോയത്. വെറുതെ പോയി വരിക എന്നതിലുപരി ആളുകളെ എന്റര്‍ടെയിന്‍മെന്റ് ചെയ്യിക്കുക എന്നായിരുന്നു തീരുമാനിച്ചത്. ഇതിനിടയിൽ മയിലിനെ പാചകം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള കമന്റുകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ പേടിച്ചിട്ടല്ല മയിലിനെ പാചകം ചെയ്യാഞ്ഞതെന്നും അത്തരമൊരു പദ്ധതി നേരത്തെ തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

നേരത്തെ, മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന തലക്കെട്ടോടെ പുറത്തുവിട്ട ഫിറോസിന്റെ പുതിയ വീഡിയോക്ക് താഴെയാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്ന് കോഴിയെ പാചകം ചെയ്യുന്ന വീഡിയോ ആയിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.