ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂ: നിർമ്മല സീതാരാമൻ

single-img
16 November 2021

ഓരോ സ്ഥലങ്ങളിലും ഇന്ധനവില കുറയ്ക്കാന്‍ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകളോട് പറയൂവെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കേന്ദ്രസര്‍ക്കാര്‍ ഇന്ധനനികുതി കുറവ് വരുത്തിയിട്ടും പല സംസ്ഥാനങ്ങളും നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. അതിനാൽ ജനങ്ങള്‍ അവര്‍ വോട്ടുചെയ്ത് വിജയിപ്പിച്ച സര്‍ക്കാരുകളോടാണ് ഇത് ചോദിക്കേണ്ടത്’. ധനമന്ത്രി പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയും സംസ്ഥാന ധനമന്ത്രിമാരും നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ദിനംപ്രതിയുള്ള വിലക്കയറ്റിനുശേഷമാണ് കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും എക്‌സൈസ് തീരുവ യഥാക്രമം 5 രൂപ, 10 രൂപ വീതം കുറച്ചത്. എന്നാൽ, ഇന്ധനവില കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍.