‘മയിലി’നെ കറിവെക്കാൻ പോയ ഫിറോസ് ചുട്ടിപ്പാറ ദേശീയതയെ അപമാനിച്ചു; സൈബർ ആക്രമണവുമായി സംഘപരിവാര്‍

single-img
13 November 2021

പാചക വീഡിയോകളിലൂടെ മലയാളികൾക്കിടയിൽ പ്രശസ്തനായ യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറക്ക് നേരെ സംഘപരിവാര്‍ സൈബര്‍ അക്രമം. മയിലിനെ കറിവെക്കാനായി ദുബായിലേക്ക് എന്ന പേരിൽ ഇദ്ദേഹം പുറത്തുവിട്ട തന്റെ പുതിയ വീഡിയോയിലാണ് സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ അക്രമവുമായി രംഗത്തെത്തിയത്.

നമ്മുടെ രാജ്യത്തിന്റെ ദേശീയ ബിംബങ്ങളോടുള്ള മനോഭാവമാണ് ഫിറോസ് തകര്‍ക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം ഉയരുന്നത്. രാജ്യത്തിന്റെ ദേശീയപക്ഷിയാണ് മയിലെന്നും ഒരു ഭാരതീയന്‍ അതിനെ എവിടെ കണ്ടാലും ബഹുമാനിക്കേണ്ടതുണ്ടെന്നും പറയുന്നു. അതേപോലെ തന്നെ ഏതു നാട്ടില്‍ പോയാലും ഭാരതീയന്‍ ആയിരിക്കണമെന്ന ഉപദേശമായും ധാരാളം ആളുകള്‍ എത്തുന്നുണ്ട്.

‘മയിലിനെ കൊല്ലുന്നതിന് ഇന്ത്യയില്‍ വിലക്കുള്ളത് മയില്‍ വംശനാശ ഭീഷണി നേരിടുന്ന ജീവി ആയത് കൊണ്ടല്ല, മയിലിന് ദേശീയ പക്ഷി എന്ന പദവി ഉള്ളത് കൊണ്ടാണ്. അതിനെ മാനിച്ച് കൊണ്ടാണ് ഇന്ത്യന്‍ പൗരന്മാര്‍ മയിലിനെ കൊന്ന് കറി വെയ്ക്കാത്തത്. – ഒരു കമന്റ് ഇങ്ങിനെയായിരുന്നു.

https://www.facebook.com/firozchuttiparaofficial/videos/219881330253889/