കോൺഗ്രസിന് സംഘപരിവാർ ശൈലി: എ വിജയരാഘവൻ

single-img
11 November 2021

കേരളാ സർക്കാരിന്റെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന്
സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആരോപിച്ചു. കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകർ സിനിമാ ഷൂട്ടിംഗ് തടസപ്പെടുത്തുന്നതിനെ കുറ്റപ്പെടുത്തിയ അദ്ദേഹം കോൺഗ്രസിന് സംഘപരിവാർ ശൈലിയാണെന്നും കുറ്റപ്പെടുത്തി.

മുല്ലപ്പെരിയാറിലെ മരം മുറിക്കൽ വിവാദത്തിൽ സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുത്തു. സർക്കാർ സ്വീകരിക്കുന്ന നയത്തിന് വിരുദ്ധമായി പ്രവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റേത് വ്യക്തമായ നിലപാടാണെന്നും അറിയിച്ചു.

ഇന്ധന നികുതിയിൽ കേന്ദ്രം വർദ്ധിപ്പിച്ച മുഴുവൻ തുകയും കുറയ്ക്കണം.ഇവിടെ പിണറായി വിജയൻ സർക്കാർ ജനത്തിന് മുകളിൽ ഒരു നികുതിയും വർദ്ധിപ്പിച്ചിട്ടില്ല. ജനത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. മാത്രമല്ല വിലക്കയറ്റത്തിൽ കേന്ദ്രസർക്കാരിനെതിരെ ഈ മാസം 16 ന് സിപിഐഎം പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.