എടപ്പാള്‍ ഓട്ടത്തിന് ശേഷം അവതരിപ്പിക്കുന്ന ‘കൊട്ടാരക്കര ഓട്ടം’; യുവമോര്‍ച്ച പ്രതിഷേധത്തെ ട്രോളി സോഷ്യല്‍ മീഡിയ

single-img
9 November 2021

കേരളാ സർക്കാർ സംസ്ഥാനത്തെ ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് കൊട്ടാരക്കരയിൽ ധന മന്ത്രി കെഎന്‍ ബാലഗോപാലിന്റെ ഓഫീസിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തെ ട്രോളി കൊലവിളിച്ചു സോഷ്യല്‍ മീഡിയ. ശബരിമല വിഷയത്തിൽ പരിഹാസത്തിന് കാരണമായ എടപ്പാള്‍ ഓട്ടത്തിന് ശേഷം, വീണ്ടും സമാനമായ സംഭവമെന്ന് വിശേഷിപ്പിച്ച ഈ പ്രതിഷേധത്തിന് ‘കൊട്ടാരക്കര ഓട്ടം’ എന്നാണ് സോഷ്യല്‍ മീഡിയ നൽകിയിരിക്കുന്ന പേര്.

അതേസമയം, പ്രതിഷേധക്കാരിൽ പൊലീസിന്റെ ലാത്തി അടിയേറ്റ് വീണ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തുന്ന പരാമര്‍ശങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ‘എന്നെ ഒരുവട്ടം തല്ലിയതാണ് സാറേ, ഇനി തല്ലരുതേ, ഇനി അവനെ തല്ല്’, ‘കൈ വയ്യ സാറേ, അടിക്കരുതേ, ഒത്തിരി അടിച്ചു സാറേ. ഇനി അടിക്കരുതേ.’ എന്നൊക്കെയാണ് പ്രവര്‍ത്തകര്‍ പൊലീസിനോട് അപേക്ഷിക്കുന്നത്.

കേന്ദ്രംഇന്ധന നികുതി കുറച്ചിട്ടും സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവമോര്‍ച്ചയുടെ പ്രകടനം. എന്നാൽഇതിനെ ക്യാമ്പ് ഓഫീസിന് മുന്നില്‍ ബാരിക്കേഡ് സ്ഥാപിച്ച് മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. പക്ഷെ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പൊലീസിന് നേരെ തുടര്‍ച്ചയായി കല്ലേറ് ഉണ്ടായതോടെ ബാരിക്കേഡ് മാറ്റി, പൊലീസ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാരില്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.