പിഎം കെയര്‍ വഴി കാശ്മീരിന് പ്രധാനമന്ത്രി നൽകിയത് പ്രവര്‍ത്തിക്കാത്ത വെന്റിലേറ്ററുകള്‍

single-img
9 November 2021

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പിഎം കെയര്‍ ഫണ്ടില്‍ നിന്നും കാശ്മീരിന് നല്‍കിയ വെന്റിലേറ്ററുകള്‍ ഒന്നു പോലും പ്രവര്‍ത്തിക്കാത്തതെന്ന് വിവരാവകാശ രേഖ. ജമ്മു സ്വദേശിയായ ബല്‍വീന്ദര്‍ സിംഗ് എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ നല്‍കിയ വിവരാവകാശ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്.

കാശ്മീർ കേന്ദ്രത്തിനോട് ആവശ്യപ്പെടാതെയാണ് വെന്റിലേറ്ററുകള്‍ നല്‍കിയത് എന്നും വിവരമുണ്ട്. പ്രധാനമന്ത്രി ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരി സിംഗ് ആശുപത്രിക്ക് നല്‍കിയ 165 വെന്റിലേറ്ററുകളും പ്രവര്‍ത്തന രഹിതവും, കേടുവന്നതുമാണെന്നാണ് ഇതിൽ പറയുന്നത്. രേഖകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അദ്ദേഹം ജമ്മു കാശ്മീര്‍ ചീഫ് ജസ്റ്റിന് കത്തയക്കുകയും ചെയ്തു.

പ്രധാനമായും 15 ചോദ്യങ്ങളാണ് പി.എം കെയറുമായി ബന്ധപ്പെട്ട് ബല്‍വീന്ദര്‍ സിംഗ് ഉന്നയിച്ചത്. മറുപടി ലഭിച്ചതിൽ നിന്നും വിതരണം ചെയ്ത എല്ലാ വെന്റിലേറ്ററുകളും പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതി രൂപീകരിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ബല്‍വീന്ദര്‍ സിംഗ് ആവശ്യപ്പെട്ടു.