ഗ്ലോബൽ ലീഡർ അപ്രൂവൽ: 70 ശതമാനം റേറ്റിംഗോടെ ലോകനേതാക്കളുടെ പട്ടികയിൽ നരേന്ദ്ര മോദി വീണ്ടും ഒന്നാംസ്ഥാനത്ത്

single-img
7 November 2021

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ മോർണിംഗ് കൺസൾട്ട് പുറത്തിറക്കിയ ലോകനേതാക്കളുടെ പട്ടികയിൽ ഇന്ത്യൻ പ്രധാനമന്ത്രി വീണ്ടും ഒന്നാം സ്ഥാനം നേടി. ‘ഗ്ലോബൽ ലീഡർ അപ്രൂവൽ’ എന്ന വിവര റേറ്റിംഗിൽ 70 ശതമാനം റേറ്റിംഗോടെയാണ് തുടർച്ചയായി രണ്ടാം തവണയും നരേന്ദ്ര മോദി ഈ നേട്ടം സ്വന്തമാക്കിയത്.

സ്ഥാപനത്തിന്റെ പട്ടികയിൽ മെക്സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോർ ( 66%)​ രണ്ടാംസ്ഥാനത്തും ഇറ്റലിയുടെ പ്രധാനമന്ത്രി മരിയോ ഡ്രാഗി (58%)​ മൂന്നാംസ്ഥാനത്തും എത്തി. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ (44ശതമാനം) ആറാം സ്ഥാനത്താണ്. 44ശതമാനം

മറ്റുള്ള ലോക നേതാക്കളിൽ, സ്ഥാനമൊഴിയുന്ന ജർമ്മൻ ചാൻസലർ ആംഗല മെർക്കൽ (54%), ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ (47%) അംഗീകാരം നേടി. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്ക് 59 ശതമാനത്തിന്റെ വിസമ്മത റേറ്റിംഗ് ഉണ്ട്.