ദീപയുടെ പരാതി; എംജി സർവകലാശാല ആരോപണവിധേയനായ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി

single-img
6 November 2021

ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹന്റെ പരാതിയില്‍ നടപടി. ദീപ നൽകിയ ആരോപണവിധേയനായ എംജി സര്‍വകലാശാല നാനോ സെന്റര്‍ ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെ മാറ്റി. നിലവിൽ പകരം ചുമതല വൈസ് ചാന്‍സലര്‍ സാബു തോമസിനാണ്.

സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം പരിഗണിച്ചാണ് മാറ്റമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ഇന്ന് ചേർന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണ് തീരുമാനം.സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു ഇന്ന് രാവിലെ ഗവേഷകയ്ക്ക് നീതി ഉറപ്പു നല്‍കി സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടിരുന്നു.