തിയേറ്ററില്‍ കൊണ്ടുവരാനുള്ള എല്ലാ സാധ്യതകളും ഇല്ലാതായി; ‘മരക്കാർ’ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ആന്റണി പെരുമ്പാവൂര്‍

single-img
5 November 2021

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ഓൺ ലൈൻ പ്ലാറ്റ് ഫോമായ ഒടിടിയില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. ഈ സിനിമ തിയേറ്ററില്‍ കൊണ്ടുവരാനുള്ള എല്ലാ സാധ്യതകളും താൻ തേടിയെന്നും എന്നാല്‍ ഫലവത്തായില്ലെന്നും ആന്റണി പെരുമ്പാവൂര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ തുടർച്ചയായി 21 ദിവസം എല്ലാ തിയേറ്ററുകളിലും പ്രദര്‍ശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ എല്ലാ തിയേറ്ററുകാരും കരാര്‍ ഒപ്പിട്ടില്ല. അതുകൊണ്ടുതന്നെ തിയേറ്റര്‍ ഉടമകള്‍ക്ക് അധിക പരിഗണന നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ഇതുവരെ 40 കോടി അഡ്വാന്‍സ് ലഭിച്ചിട്ടില്ലെന്നും താന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലാകുന്നില്ലെന്നും ആന്റണി പറഞ്ഞു.