ഇന്ത്യയുടെ കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

single-img
3 November 2021

കൊറോണ വൈറസിനെതിരെയുള്ള കോവാക്സിൻ അടിയന്തിര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ഇന്ത്യയിൽ ഭാരത്​ ബയോടെക് തദ്ദേശീയമായി​ നിർമിച്ച വാക്സിനെ അടിയന്തര ഉപയോഗത്തിനുള്ള ​വാക്സിനുകളുടെ പട്ടികയിലാണ്​ സംഘടനാ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്​.

പുതിയ തീരുമാനത്തോടെ കോവാക്സിൻ​ സ്വീകരിച്ചവർക്ക്​ രാജ്യാന്തര യാത്രകൾക്ക്​ ഉൾപ്പെടെ നേരിട്ടിരുന്ന തടസ്സം ഒഴിവാകും. വാക്സിന്റെ ആഗോള അംഗീകാരത്തിനായി കഴിഞ്ഞ ഏപ്രിലിൽ ഭാരത് ബയോടെക് അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് വാക്സിൻ പരീക്ഷണത്തിന്‍റെയും ജനങ്ങളിൽ നിന്നുള്ള ഫലപ്രാപ്തിയുടെയും വിശദവിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിച്ചിരുന്നു.