‘ഇന്നല്ലെങ്കിൽ നാളെ, ഞാൻ ആരെങ്കിലുമൊക്കെയാകും’; കുറുപ്പ് ട്രെയ്‌ലര്‍ കാണാം

single-img
3 November 2021

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഈ മാസം 12നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. കേരളത്തിൽ ദീർഘമായ ഇടവേളയ്ക്ക് ശേഷം തിയേറ്റര്‍ തുറന്നതിന് ശേഷം റിലീസ് ചെയ്യുന്ന ബിഗ് ബജറ്റ് മലയാള ചിത്രം കൂടിയാണ് കുറുപ്പ്.

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഈ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് പ്രേക്ഷകരിലേക്കെത്തുക.

യുവനിരയിൽ ശ്രദ്ധേയനായ ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.